sashiഎന്റെ പേര് ശശി , 60 വയസ്സുള്ള ഞാൻ സ്വന്തമായി കാന്റീൻ നടത്തുകയാണ്. 10 അടി നടന്നാൽ കാലു കഴപ്പും നട്ടെല്ല് മുറിയുന്നതുപോലെ വേദനയും, നെഞ്ചിൽ പുകച്ചിലും , കിതപ്പും, കുമ്പിട്ടാൽ കണ്ണ് മൂടലും, തലകറക്കവും , ശരീരം മുഴുവൻ ചൂടും, നെഞ്ച് വേദനയും, നെഞ്ചിടിപ്പും, നെഞ്ചെരിചിലും , നെഞ്ചിൽ ഭാരവും കലശലായി ഉണ്ടായിരുന്നു. എന്റെ ഹൃദയ മസിലിനു ബലക്ഷയം ഉണ്ടെന്നും , ഹൃദയത്തിലേക്കും , തലയിലേക്ക് പോകുന്ന രക്തക്കുഴലിലും, വയറിനു കീഴെ മുതൽ കാലിനടിവരെയുള്ള രക്തക്കുഴലിലും ബ്ലോക്ക്‌ ഉണ്ടെന്നും അതുകൊണ്ട് ബൈപ്പാസ് സർജറി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്

ജീവിച്ചിരിക്കുന്ന കാലത്തോളം ഈ വേദന കുറയാൻ എന്താണ് മാർഗം എന്നായി പിന്നീട് എന്റെ അന്വേഷണം .. അങ്ങനെയിരിക്കെയാണ് എനിക്ക് തൃശൂരിലുള്ള ഡോക്ടർ പ്രവീണയുടെ അഡ്രസ്‌ അവിടെ ചികിത്സിച്ച് അസുഖം ഭേധമായ ഒരാള് കൊണ്ട് വന്നു തന്നത്. അത്രക്ക് പ്രതീക്ഷയൊന്നും ഇല്ലാതെയാണ് ഞാൻ അവിടെ ചെന്നത്. ചെന്നെത്തിയപ്പോൾ ഞാൻ കാണുന്നത് ” ഹൃദയം മാറ്റി വെച്ചില്ലെങ്കിൽ ഒരാഴ്ച പോലും ജീവിച്ചിരിക്കില്ല എന്ന് ഡോക്ടർമാര് വിധിയെഴുതിയ ഒരു രോഗി അസുഖം മാറി പൂർണ്ണ സന്തോഷവാനായി മറ്റുള്ളവരോട് തൻറെ അനുഭവം വിവരിച്ച് കൊടുക്കുന്നതാണ്. അയാളുടെ ഷുഗറും, കൊളസ്ട്രോളും , പ്രഷറും നിയന്ത്രണ വിധേയമായിരുന്നു. അയാൾക്ക് ഒന്ന് വെറുതെ ഇരിക്കാൻ തന്നെ പറ്റുമായിരുന്നില്ല എന്നും ഇപ്പോൾ നന്നായി നടക്കാനും, കയറ്റം കയറാനും, നീന്താനും പറ്റുന്നുണ്ട് എന്നും പറഞ്ഞു . ഇത് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരാത്മധൈര്യം എനിക്ക് ഉണ്ടായി . കാരണം അയാൾ തന്റെ പുതിയ Echo Report ആയിട്ടാണ് വന്നിരുന്നത്. അദ്ധേഹത്തിന്റെ ഹാർട്ട്‌ കൃത്യമായി പമ്പ്‌ ചെയ്യുന്നുണ്ട് എന്ന് അയാളെ ചികിത്സിച്ച ഹൃദ്രോഗ വിദഗ്ധൻ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട്‌ ആയിരുന്നു അത് . ഇയാളെയും PAH , Cardiomyopathy തുടങ്ങിയ രോഗങ്ങളെയും ചികിത്സിച്ച് ഭേദമാക്കാമെങ്കിൽ എന്റെ രോഗം എന്തായാലും മാറുമെന്ന് എനിക്കുറപ്പായി .
അങ്ങനെ ഞാൻ പ്രവീണ ഡോക്ടറുടെ ചികിത്സ തുടങ്ങി ആദ്യത്തെ 17 ദിവസം കൊണ്ട് തന്നെ എന്റെ നെഞ്ചിലെ ബുദ്ധിമുട്ടും, കിതപ്പും മറ്റും തീർത്തും മാറി. കാല് കഴപ്പും , നട്ടെല്ല് പൊട്ടുന്ന വേദനയും , തലകറക്കവും കുറഞ്ഞു എങ്കിലും എങ്കിലും തീർത്തും മാറിയിരുന്നില്ല . പിന്നീട് രണ്ടാഴ്ച ഇടവിട്ട് 4 തവണ കൂടി മരുന്ന് കഴിച്ചു . അസുഖം നല്ലത് പോലെ കുറഞ്ഞു.

ഹൃദയം മാറ്റിവെക്കാതെ ആയുർവേദത്തിലെ പഥ്യത്തിന്റെയും , കഷായത്തിന്റെയും, പിൻബലത്തിൽ ഡോക്ടർ പ്രവീണ ഇരുളടഞ്ഞു പോയ പല ജീവിതങ്ങളിലും പ്രകാശം പരത്തി സന്തോഷത്തോടും ആരോഗ്യത്തോടെയും പലരേയും ഞാൻ അവിടെ കണ്ടിട്ടുണ്ട്. ഇത് എന്റെ അനുഭവത്തിലും വന്നു.

ഇത് പോലെ ഹൃദയശസ്ത്രക്രിയ ചെയ്യാൻ സാധ്യമല്ലാത്ത ആരോഗ്യസ്ഥിതിയില്ലുള്ളവർക്കും ഹൃദയസ്ത്രക്രിയക്കായി അമ്പതും അറുപതും ലക്ഷങ്ങൾ മുടക്കാൻ ശേഷിയില്ലാത്തവർക്കും ഈ വാർത്ത‍ ഒരു അനുഗ്രഹമായിത്തീരട്ടെ…
ഈ പോസ്റ്റ്‌ ദയവു ചെയ്ത് ഷെയർ ചെയ്ത് പരമാവധി ആളുകളിലേക്ക് എത്തിക്കുക ഒരു പക്ഷെ നിങ്ങൾക്ക് ഒരാളുടെ / ഒരു കുടുംബത്തിൻറെ പ്രതീക്ഷകൾക്ക് തുടക്കം കുറിക്കാനായെക്കും ….

No Comment

You can post first response comment.

Leave A Comment

Please enter your name. Please enter an valid email address. Please enter a message.
Call Now Button
Send WhatsApp Chat
Send via WhatsApp